അറിവിൻ പൊൻപുലരി(വിജയദശമി ഗാനം)

അറിവിൻ പൊൻപുലരി
(വിജയദശമി ഗാനം)
പൊൻപുലരി പുഞ്ചിരി തൂകി
പൂമണമേകും നല്ല നാളിൽ
വിദ്യാദേവിയെ വണങ്ങിടാം
വിജയവഴികൾ തേടിടാം

കുഞ്ഞുമനസ്സിൽ കനവു വിരിയും
കണ്ണിലറിവിൻ ദീപം തെളിയും
ഗുരുവിൻ വാക്കുകൾ വഴികാട്ടും
നന്മയുടെ പാതയിൽ നയിക്കും

പൂക്കളമൊരുക്കി പൂജ ചെയ്യാം
പുതിയൊരു നാളിനു കൈകോർക്കാം
സ്നേഹത്തിൻ മധുരം പങ്കുവെച്ച്
സന്തോഷഗാനം പാടിടാം

നല്ല ചിന്തകൾ വളർന്നിടട്ടെ
നന്മ നിറഞ്ഞിടും ലോകമാകെ
അറിവിൻ വെളിച്ചം പരന്നിടട്ടെ
അനുഗ്രഹമെന്നും നിറഞ്ഞിടട്ടെ


രചന: ജി ആർ കവിയൂർ
21 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം