പുഴയിലെ ചാടും മീനുകൾ

പുഴയിലെ ചാടും മീനുകൾ
പുഴയിലെ കുഞ്ഞുമീനുകൾ,
തുള്ളിച്ചാടി നീന്തുന്നേ,
പുഴയോരത്തു നിന്നു നോക്കി,
സന്തോഷത്തോടെ നിൽക്കുന്നേ!

വെള്ളത്തിന്മേൽ വെയിൽ വീണാൽ,
വെള്ളിമുത്തായ് തിളങ്ങുന്നേ,
ചെറുമീനുകൾ പൊങ്ങിച്ചാടി,
ചിന്നിച്ചിതറി മറയുന്നേ!

ഒന്നുചാടും രണ്ടുചാടും,
മൂന്നുചാടും മീനുകൾ,
വാലുമാട്ടി നീന്തിനീന്തി,
വിരുന്നൊരുക്കും കാഴ്ചകൾ!

പുഴയൊഴുകും പാട്ടിനൊപ്പം,
ഓളമാടും മീനുകളേ,
നിങ്ങളോടൊപ്പം ചാടിക്കളിക്കാൻ,
ഞങ്ങൾക്കും കൊതിയാണേ!

ജീ ആർ കവിയൂർ 
19 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം