മറന്നുപോയ കളിപ്പുഞ്ചിരി
മറന്നുപോയ കളിപ്പുഞ്ചിരി
മണ്ണിൽ വരച്ചൊരു പൂമ്പാറ്റക്കാലം,
മനസ്സിൽ നിറഞ്ഞൊരു വർണ്ണക്കാലം,
കല്ലും മരവും കളിക്കൂട്ടുകാരായ്,
ചിരികൾ ഒഴുകിയ വഴിയോരമായ്.
മഴയിൽ നനഞ്ഞൊരു കടലാസ് തോണി,
തോടിന്റെ ഓരത്ത് കൂട്ടായ യാത്ര,
പിണക്കവും ഇണക്കവും തീർത്തൊരു ലോകം,
പിരിയാത്ത സ്നേഹത്തിൻ സ്വർഗീയ തീരം.
കാലം കടന്നപ്പോൾ തിരക്കുകൾ കൂടി,
കണ്ണിലെ തിളക്കം എങ്ങോ മറഞ്ഞു,
നേട്ടങ്ങൾ തേടി നടന്ന വഴിയിൽ,
നിഷ്കളങ്ക ചിരിയും പിന്നിലായി.
ഒരുവേള മടങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ,
ഓർമ്മത്തണലിൽ ഇരുന്നിരുന്നെങ്കിൽ,
ബാല്യത്തിൻ മുറ്റത്ത് പൂത്ത ആ ചിരി,
വീണ്ടുമെൻ ചുണ്ടിൽ വിരിഞ്ഞേനെ പ്രിയേ.
ജീ ആർ കവിയൂർ
29 10 2026
( തിരുവല്ല, കവിയൂർ)
Comments