നേടലും നഷ്ടവും

നേടലും നഷ്ടവും
നേടലും നഷ്ടവും ജീവിതവഴിയിലെ നിഴലും നിലാവും പോലെയല്ലേ, നേടുമ്പോൾ മനസ്സിൽ പൂത്തിരി തെളിയും, നഷ്ടത്തിൽ ഹൃദയം തകർന്നിടും.

ധനവും നഷ്ടമാം, മാനവും മായാം, പ്രിയരിൽ ചിലരും അകന്നുപോകാം, അഹങ്കാരമെന്ന സ്വന്തം മുഖവും കാലത്തിൻ കൈയിൽ തകർന്നുവീഴാം.

എന്നാലും ഓരോ നഷ്ടത്തിലും പുതിയൊരു പാഠം ഒളിഞ്ഞിരിപ്പുണ്ട്, സ്വന്തമെന്നു കരുതിയ ബന്ധങ്ങളേക്കാൾ ചില മുറിവുകൾ സത്യം പഠിപ്പിക്കും.

നഷ്ടത്തിൽ നിന്നു പാഠങ്ങൾ നേടി സ്വയം മറക്കാതെ മുന്നേറുക നീ, വീണിടത്തുനിന്ന് ഉയരാൻ പഠിച്ചാൽ നാളെയുടെ വെളിച്ചം നിനക്കുള്ളതാകും.

രചന: ജീ ആർ കവിയൂർ
17 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം