ശ്രീ വല്ലഭാ തിരുവല്ലാഴപ്പാ പാഹിമാം(തിരുവാതിരക്കളിപ്പാട്ട്)
ശ്രീ വല്ലഭാ തിരുവല്ലാഴപ്പാ പാഹിമാം
(തിരുവാതിരക്കളിപ്പാട്ട്)
പല്ലവി
ശ്രീവല്ലഭാ തിരുവല്ലാഴപ്പാ പാഹിമാം,
ശ്രീപദ്മനാഭാ മുകുന്ദാ പാഹിമാം,
കൈകൊട്ടിപ്പാടിടാം കേശവനാമങ്ങൾ,
കാർമുകിൽവർണ്ണാ കനിവേകണേ!
ശ്രീവല്ലഭാ തിരുവല്ലാഴപ്പാ പാഹിമാം,
ശ്രീപദ്മനാഭാ മുകുന്ദാ പാഹിമാം,
തിരുവല്ലയിലുദിച്ച ദിവ്യപ്രഭാവമേ,
തിരുമിഴിയാലെ കനിയുന്ന ദേവനേ,
തുളസിമാലയണിഞ്ഞൊരു വിഷ്ണോ,
തുയിലുണരുന്ന ഹൃദയത്തിലെ ദീപമേ!
ശ്രീവല്ലഭാ തിരുവല്ലാഴപ്പാ പാഹിമാം,
ശ്രീപദ്മനാഭാ മുകുന്ദാ പാഹിമാം,
കൈകൊട്ടിക്കളിയിൽ കനകമണിനാദം,
കാൽച്ചിലമ്പൊലിയിൽ ഭക്തിയുടെ താളം,
ഗോവിന്ദനാമങ്ങൾ പാടിയാടിടുമ്പോൾ,
ഗോപാലകൃഷ്ണാ കനിവരുളേണം!
ശ്രീവല്ലഭാ തിരുവല്ലാഴപ്പാ പാഹിമാം,
ശ്രീപദ്മനാഭാ മുകുന്ദാ പാഹിമാം,
ശംഖും ചക്രവും ധരിച്ച ഭഗവാനേ,
ശരണാഗതർക്കഭയമേകും നാഥാ,
ശ്രീലക്ഷ്മി സേവിത പാദാരവിന്ദമേ,
ശ്രീവല്ലഭാ ഞങ്ങളെ കാത്തിടേണം!
ശ്രീവല്ലഭാ തിരുവല്ലാഴപ്പാ പാഹിമാം,
ശ്രീപദ്മനാഭാ മുകുന്ദാ പാഹിമാം,
ജീ ആർ കവിയൂർ
20 10 2026
( തിരുവല്ല, കവിയൂർ)
Comments