സ്നേഹത്തിന്റെ വ്യാകരണം

സ്നേഹത്തിന്റെ വ്യാകരണം

വാക്കുകൾ കൊണ്ടല്ല സ്നേഹം,
മിഴികളിലത് തെളിയണം,
മൗനത്തിന്റെ ഭാഷപോലും
ഹൃദയത്തിന് അറിയണം.

തെറ്റുകൾ കണ്ടാലും ചേർത്തുപിടിക്കാൻ,
മനസ്സിന് കരുത്തു വേണം,
വേദനിക്കുന്നൊരു നേരത്തുപോലും
താങ്ങായി അരികിൽ നിൽക്കണം.

അവകാശങ്ങൾ ചോദിക്കാതെ,
സ്വാതന്ത്ര്യത്തിന് ഇടം നൽകണം,
അകലം വന്നാലും ഹൃദയങ്ങളിൽ
വിശ്വാസത്തിന്റെ വെളിച്ചം വേണം.

വ്യാകരണം തെറ്റിയാലും
വികാരം സത്യമാകണം,
സ്നേഹമെന്നൊരു വാക്കിനുള്ളിൽ
ജീവിതം മുഴുവൻ നിറയണം.

ജീ ആർ കവിയൂർ 
19 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം