ജീവിതപ്പാഠങ്ങൾ

ജീവിതപ്പാഠങ്ങൾ 
പുതുവഴികൾ തേടി മുന്നേറണം, പുതിയ അറിവുകൾ സ്വന്തമാക്കണം, പ്രതിസന്ധികളെ പുഞ്ചിരിയോടെ പ്രതീക്ഷയാക്കി മാറ്റീടണം.

അധ്വാനശീലം കൈമുതലാക്കണം, അന്യരുടെ വേദനയറിയേണം, അഹന്തയില്ലാതെ പെരുമാറി അനുരാഗത്താൽ മനമണിയണം.

സമയത്തിൻ മൂല്യമറിഞ്ഞിടേണം, സത്യത്തിൻ പാതയിൽ ചരിക്കേണം, സഹനത്തിൻ കരുത്തു കൈക്കൊണ്ട് സമചിത്തതയോടെ ജീവിക്കേണം.

നാളെയെക്കുറിച്ചൊരു കനവു നെയ്ത് നന്മയുടെ വിത്തുകൾ പാകേണം, നാട്ടിനും വീടിനും അഭിമാനമായി നവലോകം പണിതുയർത്തീടണം.

രചന: ജീ ആർ കവിയൂർ
15-10-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം