ഇരുളിലും തുണയായ്

ഇരുളിലും തുണയായ്
വെളിച്ചത്തിൽ കൂടെ വരാൻ
വഴിയേറെ ആളുണ്ടാകും,
ഇരുളിന്റെ നെഞ്ചിൽ പോലും
തുണയേകാൻ ആരുണ്ടാകും?

സുഖത്തിന്റെ നാളുകളിൽ ചേർന്നുനിൽക്കും,
ദുഃഖത്തിന്റെ നാളുകളിൽ അകന്നുപോകും,
കണ്ണുനീരൊപ്പി സാന്ത്വനമേകാൻ,
കരുണയുള്ളൊരു ഹൃദയം വേണം.

മരങ്ങളെപ്പോൽ നമ്മളെന്നും
മണ്ണിലാഴ്ന്നു വേരിടും,
കൊമ്പൊടിഞ്ഞു വീണാലും
നിൽപ്പിടം നാം മാറിടില്ല.

കാറ്റടിച്ചും കടപുഴകിയും
കാലമെത്ര കടന്നാലും,
കൂടെനിന്ന സ്നേഹത്തിൻ
വേരറുക്കാൻ നമുക്കാവില്ല.

രചന: ജീ ആർ കവിയൂർ
 15-10-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം