നോട്ടത്തിലെ മായാജാലം

നോട്ടത്തിലെ മായാജാലം
മദ്യത്തിൻ ലഹരിയൊന്നും വേണ്ടായിരുന്നു,
മനസ്സിൽ മധുരം നിറയാൻ വേറൊന്നും വേണ്ടായിരുന്നു,
കണ്ണുകൾ തമ്മിലൊന്നു മുട്ടിയാൽ മതി,
ഉള്ളിൽ വസന്തം വിരിഞ്ഞാൽ മതി.

മൗനത്തിൻ ഭാഷയിൽ മൊഴികൾ ചൊല്ലാൻ,
പുഞ്ചിരിത്തുമ്പിൽ സ്വപ്നം നെയ്യാൻ,
ഒരു ചെറുപുഞ്ചിരി സമ്മാനമായ്,
ഒരു നോട്ടം മതിയായിരുന്നു ഹൃദയമായ്.

പക്ഷേ, വിധിയുടെ കുസൃതിയൊന്നു നോക്കൂ,
കാലത്തിൻ തമാശയൊന്നു നോക്കൂ,
കണ്ണുകൾ തേടിയ നേരത്തു മാത്രം,
മുഖം തിരിക്കുമവൾ മിടുക്കിയാം പെണ്ണ്!

നേർക്കുനേർ വന്നിട്ടും മുഖം തിരിച്ചു,
നേർത്തൊരു പുഞ്ചിരി പോലും മറച്ചു,
മനം കവരാൻ മോഹിച്ച ഹൃദയം,
മനം കവരുന്നവൾക്കു സ്വന്തമായി!

ജീ ആർ കവിയൂർ 
23 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം