വീണ്ടും നെയ്യാം

വീണ്ടും നെയ്യാം
ചിലന്തിവല പൊട്ടിയാലും തളരാതെ വീണ്ടും നെയ്യും
തകർന്നുപോയ സ്വപ്നങ്ങൾ പുതുവഴിയിൽ ചേർക്കും
മനസ്സിൽ ദൃഢനിശ്ചയമുണ്ടെങ്കിൽ ജയിച്ചിടാം
വീണുപോയിടത്തുനിന്ന് ഉയർന്നുനിൽക്കാം.

പരാജയം വന്നെന്നാൽ യാത്ര തീരില്ല
പ്രതിസന്ധി കണ്ടെന്നാൽ ധൈര്യം കുറയില്ല
തളർന്നുപോയ കാലുകൾ വിശ്രമിച്ചുണരട്ടെ
പുതിയൊരു പ്രതീക്ഷയിൽ മുന്നേറിടട്ടെ.

കാറ്റടിച്ചാൽ ദീപങ്ങൾ അണഞ്ഞുപോകാം
കൈകൊണ്ടു മറച്ചാൽ വീണ്ടും തെളിഞ്ഞിടാം
ഇരുളിന്റെ വഴികളിൽ വെളിച്ചം തേടാം
ഇടറാതെ ലക്ഷ്യത്തിലേക്ക് നടന്നുകയറാം.

കഠിനാധ്വാനത്താൽ വിജയം നേടാം
കൈവിടാത്ത മനസ്സാൽ ഉയരം തൊടാം
തോൽവിയെ പാഠമാക്കി മുന്നേറുക
നേട്ടത്തിൻ നെറുകയിലെത്തും നാളെയെന്നത് സുനിശ്ചിതം.

ജീ ആർ കവിയൂർ 
24 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം