നിലാവിൻ നൊമ്പരം

നിലാവിൻ നൊമ്പരം
നിലാവ് നിഴൽ പരത്തി നിന്നോർമ്മകൾ ഉണർത്തി നിദ്ര എങ്ങോ പോയി മറഞ്ഞു നീറും നോവ് മെല്ലെ പടർത്തി

നിശയുടെ നെഞ്ചിൽ ചാഞ്ഞിരുന്നു നിറമിഴികൾ തുളുമ്പിയപ്പോൾ നൊമ്പരക്കാറ്റ് വീശിയെത്തി നെഞ്ചകം വിങ്ങി വിതുമ്പി

കാറ്റിൽ കേട്ടൊരു സ്വരമായ് കാലം മായ്ക്കാത്തൊരു രാഗം കാണാക്കനവിൻ തീരങ്ങളിൽ കണ്ണീരുതിർക്കും സ്മൃതികൾ

പെയ്തൊഴിയാത്തൊരു മഴയായ് പഴയ വേദന പടർന്നപ്പോൾ പാതിവഴിയിൽ പൊലിഞ്ഞുപോയ പ്രണയപ്പൂക്കൾ കൊഴിഞ്ഞു

പുലരി വന്നു പുഞ്ചിരിച്ചാലും പൂനിലാവിൻ ശോഭ തെളിഞ്ഞാലും പൊള്ളുന്നൊരു ഹൃദയത്തിനുള്ളിൽ പഴയ മുറിവുകൾ ഉണരുന്നു...

രചന: ജീ ആർ കവിയൂർ
17 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം