നമ്മുടെ വില

നമ്മുടെ വില
എത്ര നല്ലവരായാലും നാം, എല്ലാവർക്കും പ്രിയരാവില്ല; ചിലർക്കു മധുരസ്മരണയെങ്കിൽ, ചിലർക്കു നാം വെറുമൊരു നിഴൽ.

ഒരാൾ നമ്മെ തേടിയെത്തും, മറ്റൊരാൾ അകന്നുപോയിടും; ഒരാൾക്കു നാം ആശ്വാസമാകും, മറ്റൊരാൾ പാഠമായ് മാറിടും.

ഇതിലൊന്നും തളരേണ്ട നാം, അന്യരുടെ വാക്കിൽ വീഴേണ്ട; നന്മ നിറഞ്ഞ കർമങ്ങളാൽ, സ്വന്തം വഴി മറക്കേണ്ട.

കാലം സത്യം തെളിയിക്കും, കർമം മൂല്യം പറഞ്ഞിടും; മറ്റുള്ളോർ എന്തു ചൊല്ലിയാലും, നന്മയോടെ മുന്നേറിടാം.

രചന: ജീ ആർ കവിയൂർ
 15-10-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം