വഴി കണ്ടെത്തും ജലം

വഴി കണ്ടെത്തും ജലം
വഴി കാട്ടാൻ ആരുമില്ലെങ്കിലും വഴി കണ്ടെത്തും ഒഴുകും ജലം, മലകൾ മുന്നിൽ ഉയർന്നുവന്നാൽ വഴിമാറി നീങ്ങും പുഴയും.

തടസ്സം കണ്ട് തളരരുതേ, തോൽവിയെന്ന് കരുതരുതേ, പുതിയ വഴികൾ തേടിയാൽ വിജയവാതിൽ തുറന്നിടും.

വിധി തരുന്ന വെല്ലുവിളികൾ വഴി മുടക്കാൻ വന്നിടുമ്പോൾ, തളരാതെ മുന്നേറീടാൻ തളിരിടട്ടെ നിൻ ധൈര്യം.

നിശ്ചയമുള്ളൊരു മനസ്സുണ്ടെങ്കിൽ നേടിടാം നാം ലക്ഷ്യങ്ങളെ, തടസ്സമല്ലൊരു തോൽവിയെന്നും തളരാത്തവർക്കു ജയമെന്നും.

ജീ ആർ കവിയൂർ 
20 10 2026
( തിരുവല്ല, കവിയൂർ)


Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം