മാതാപിതാക്കളുടെ പാദങ്ങളിൽ
മാതാപിതാക്കളുടെ പാദങ്ങളിൽ
മാതാപിതാക്കളെ മാനിക്കാത്ത ഹൃദയത്തിൽ മാധവനെ തേടി എവിടെപ്പോകും? ജീവനു ജന്മം നൽകിയ ദൈവങ്ങളെ വിട്ടിട്ട് ജീവിതത്തിൽ പുണ്യം എങ്ങനെ നേടും?
അമ്മതൻ സ്നേഹം അമൃതത്തിൻ തുല്യം, അച്ഛന്റെ തണലോ കരുത്തിന്റെ ബലം, അവരുടെ കണ്ണിൽ കണ്ണുനീർ വീഴ്ത്തി അമ്പലത്തിൽ പോയിട്ടെന്തു ഫലം?
കൈകൂപ്പി നിൽക്കും ദേവസന്നിധിയിൽ കരുണയോടെ നോക്കണം വീട്ടിലേക്കും, വിശന്നിരിക്കുമ്പോൾ ഊട്ടണം സ്നേഹത്താൽ, വേദനയിലാകുമ്പോൾ ചേർത്തു നിർത്തണം.
മാതാപിതാക്കൾ തന്നെയാണാദ്യദൈവം, അവരുടെ അനുഗ്രഹം ജീവിതസൗഭാഗ്യം, അവരുടെ പാദത്തിൽ സ്നേഹം സമർപ്പിച്ചാൽ അവിടെയുദിക്കും ഭക്തിയുടെ ദീപം.
ജീ ആർ കവിയൂർ
20 10 2026
( തിരുവല്ല, കവിയൂർ)
Comments