മനുഷ്യനെ അറിയാൻ
മനുഷ്യനെ അറിയാൻ
കോപത്തിൻ വേളയിൽ വാക്കുകൾ വീഴും,
ഉള്ളിലെ സത്യം പുറത്തു തെളിയും,
പുഞ്ചിരി മൂടിയ മുഖങ്ങൾ മാറും,
യഥാർത്ഥ രൂപം മുന്നിൽ തെളിയും.
സ്വന്തം കാര്യം നേടിക്കഴിഞ്ഞാൽ,
സ്നേഹബന്ധങ്ങൾ മറന്നുപോകും,
ആവശ്യമുള്ളപ്പോൾ അരികിൽ വരും,
കാര്യം കഴിഞ്ഞാൽ അകന്നുപോകും.
നല്ലൊരു നേരത്തു കൂട്ടുകൂടാൻ,
നൂറുപേർ നമ്മെ തേടിയെത്തും,
ദുഃഖത്തിൻ നേരത്തു കൈപിടിക്കാൻ,
ഒരാൾ വന്നാൽ അതു ഭാഗ്യമാകും.
നമ്മുടെ നേട്ടത്തിൽ മനസ്സു നിറഞ്ഞ്,
സന്തോഷിക്കുന്നവർ സ്നേഹിതരാകും,
വാക്കുകളാലല്ല മനുഷ്യനെ അറിയാൻ,
പ്രവൃത്തികളാലേ തിരിച്ചറിയൂ.
ജീ ആർ കവിയൂർ
21 10 2026
( തിരുവല്ല, കവിയൂർ)
Comments