നിറയാത്ത മനസ്സ്
നിറയാത്ത മനസ്സ്
എല്ലാം നേടി, എന്നിട്ടും ഉള്ളിൽ
എന്തേ നിറയാത്തൊരു ശൂന്യത?
ഓ ജീവിതമേ, നിൻ വഴികളിൽ
നീളുന്നു നോവിൻ വൈതരണികൾ...
മോഹങ്ങൾ പൂത്തൊരു പൂന്തോട്ടത്തിൽ
മൗനം തൂകുന്നൊരു സന്ധ്യയിൽ
കൈവന്ന സൗഭാഗ്യപ്പൊൻവെളിച്ചത്തിലും
കാണാത്ത നിലാവുണ്ട് അകതാരിൽ...
ചുണ്ടിൽ വിരിയുന്ന പുഞ്ചിരി പിന്നിൽ
നിറയുന്നു കണ്ണീർമേഘങ്ങൾ
സ്വപ്നങ്ങൾ നെയ്തൊരു പട്ടുനൂലിൽ
തേടുന്നു ശാന്തിതൻ മധുരരാഗങ്ങൾ...
എന്തിനു തേടി ഈ മായാലോകം?
എന്തിനു മോഹിച്ചു പൊൻവസന്തം?
നേടിയതെല്ലാം അരികിലുണ്ടായിട്ടും
മനസ്സിൽ വിരിയുന്നില്ലാത്മാനന്ദം...
ജീ ആർ കവിയൂർ
28 10 2026
( തിരുവല്ല, കവിയൂർ)
Comments