കല്ലിലെ ദൈവം
കല്ലിലെ ദൈവം
കല്ലുടച്ചു ഭഗവാന്റെ മൂർത്തി തീർക്കാമെങ്കിൽ, അഹങ്കാരം വെടിഞ്ഞു മനുഷ്യനാകാത്തതെന്തേ? ശിലയിൽ ദൈവികരൂപം കൊത്തിയെടുക്കുമ്പോൾ, ഹൃദയത്തിൽ നന്മയുടെ ദീപം തെളിയാത്തതെന്തേ?
ക്ഷേത്രത്തിൽ തൊഴുകൈകളോടെ നിൽക്കുമ്പോൾ, അയൽക്കാരന്റെ കണ്ണീർ കാണാതെ പോകുന്നതെന്തേ? പൂക്കൾ ചാർത്തി പാദങ്ങൾ വണങ്ങുമ്പോൾ, പാവപ്പെട്ടവന്റെ വേദന അറിയാതിരിക്കുന്നതെന്തേ?
സ്വർണം പൊതിഞ്ഞൊരു വിഗ്രഹം തീർക്കുമ്പോൾ, സ്നേഹത്താൽ സമ്പന്നമാം ഹൃദയം തീർക്കാത്തതെന്തേ? ദാനധർമങ്ങൾ ചെയ്തു പുണ്യം തേടുമ്പോൾ, വിശക്കുന്നവന് അന്നം നൽകാൻ മടിക്കുന്നതെന്തേ?
ആചാരങ്ങൾ അനുഷ്ഠിച്ചാൽ മാത്രം പോരല്ലോ, കാരുണ്യമില്ലാത്ത ഭക്തിക്കെന്തർഥമുണ്ടല്ലോ? കല്ലിലെ ദൈവത്തെ ഭക്തിയോടെ വണങ്ങുമ്പോൾ, മനുഷ്യനിലെ ദൈവത്തെ തിരിച്ചറിയുക നാം.
ജീ ആർ കവിയൂർ
19 10 2026
( തിരുവല്ല, കവിയൂർ)
Comments