ഉള്ളിലെ അപരിചിതൻ

ഉള്ളിലെ അപരിചിതൻ

കണ്ണാടിയിൽ മുഖം നോക്കി
നിൽക്കുന്ന നേരത്തുപോലും,
മനസ്സിൻ ആഴമറിയാതെ
അന്യനാകുമീ മനുഷ്യൻ.

പറയാത്തൊരു വേദനയുണ്ട്,
പുറമേ ചിരി വിരിയുമ്പോൾ,
ആരും കാണാത്ത മുറിവുകളുണ്ട്,
ഏകാന്തതയിൽ ഉണരുമ്പോൾ.

സ്വപ്നങ്ങൾ പലതും ഉള്ളിലൊളിപ്പിച്ച്,
മൗനത്തിൻ തിരശ്ശീല നീക്കി,
നിഴലിനോടു ചോദിച്ചുനിൽക്കും,
ഞാനാരെന്നൊരു ചോദ്യം ബാക്കി.

കാലം വരച്ച മുഖങ്ങൾക്കുള്ളിൽ,
കാണാതെ പോയൊരു രൂപം,
സ്വയം തിരിച്ചറിയുന്ന നിമിഷം,
ജീവിതം തുറക്കുന്ന വാതിൽ.

ജീ ആർ കവിയൂർ 
19 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം