മുറിവേറ്റ ഹൃദയം
മുറിവേറ്റ ഹൃദയം
മുറിവേറ്റ ഹൃദയത്തിൽ വേദനയൊളിപ്പിച്ചും, മിഴികളിൽ മായാത്ത സ്വപ്നം കത്തിച്ചും, ഒരുനാൾ സ്വന്തമെന്നു കരുതിയ പ്രണയം, ഓർമ്മയിൽ ഇന്നുമൊരു നൊമ്പരമാക്കിയും.
ജീവനേക്കാളേറെ സ്നേഹിച്ചവളേ, ജീവിതവഴിയിൽ തനിച്ചാക്കി നീ, പിരിയില്ലെന്നോതി ചേർത്തുപിടിച്ച കൈകൾ, പാതിവഴിയിൽ എന്നെ കൈവിട്ടുപോയി.
നീ തന്ന വാക്കുകൾ കാതിൽ മുഴങ്ങുന്നു, നീ നടന്ന വഴികൾ കണ്ണിൽ തെളിയുന്നു, മായാത്ത ചിത്രങ്ങൾ മനസ്സിൽ നിറയുമ്പോൾ, മൗനമായ് കണ്ണുനീർ തൂകുന്നു രാവിൽ.
തിരികെ വരില്ലെന്നറിഞ്ഞിട്ടുമിന്നും, തിരിനാളം പോലെ കാത്തിരിപ്പൂ ഞാൻ, നീ മറന്ന സ്നേഹം നെഞ്ചിലൊളിപ്പിച്ച്, നിഴലായി നിന്റെ ഓർമ്മയിൽ ജീവിക്കുന്നു.
രചന: ജീ ആർ കവിയൂർ
15-10-2026
(തിരുവല്ല, കവിയൂർ)
Comments