വേഷമല്ല, നന്മയാണ് ഭംഗി

വേഷമല്ല, നന്മയാണ് ഭംഗി



വസ്ത്രത്തിലല്ലൊരു മനുഷ്യൻ നല്ലവനാകുന്നത്, വിലകൂടിയ വേഷത്തിലല്ല മഹത്വം തെളിയുന്നത്, ഉള്ളിൽ നന്മയുണ്ടെങ്കിലേ സ്നേഹം നിറയുന്നത്, നല്ലൊരു മനസ്സിലാണു സൗന്ദര്യം വിരിയുന്നത്.

പട്ടുടുത്താലും മനസ്സിൽ കറയുണ്ടെങ്കിൽ, പൊന്നണിഞ്ഞാലും ഉള്ളിൽ പകയുണ്ടെങ്കിൽ, പുറമേയുള്ള ഭംഗിക്കെന്തു വിലയുണ്ടെങ്കിൽ, നന്മയില്ലാ ജീവിതം ശൂന്യമല്ലേ ഒടുവിൽ?

കീറിത്തുന്നിയ വസ്ത്രം ധരിച്ചാലും, കൈയിലുള്ളതെല്ലാം മറ്റുള്ളവർക്കു നൽകിയാലും, കരുണയുള്ളൊരു ഹൃദയം കൂടെയുണ്ടായാലും, അവനാണ് സ്നേഹത്തിൻ പൂവായ് വിരിഞ്ഞാലും.

പണവും പദവിയും മാഞ്ഞുപോയീടും, പുറമേയുള്ള ഭംഗിയും കാലം കവർന്നീടും, നന്മയുടെ ഓർമ്മകൾ മായാതെ നിന്നീടും, നല്ലൊരു മനസ്സിനെ ലോകം വാഴ്ത്തീടും.


ജീ ആർ കവിയൂർ 
21 10 2026
( തിരുവല്ല, കവിയൂർ)


Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം