പ്രണയവേദന
പ്രണയവേദന
സ്നേഹിച്ചതിനല്ലീ കണ്ണീരിൻ ശിക്ഷ, സ്വപ്നങ്ങൾ തകർന്നതാണുള്ളിലെ മുറിവ്, പുഞ്ചിരി ചുണ്ടിൽ വിരിഞ്ഞുനിൽക്കുമ്പോൾ, ഹൃദയം തേങ്ങുന്നു ആരുമറിയാതെ.
നിലാവിനെ നോക്കി കഴിഞ്ഞ രാവുകൾ, നിശ്ശബ്ദതയോട് കഥകൾ പറഞ്ഞു, കാത്തിരുന്നിട്ടും വരാതിരുന്നൊരാൾ, കാലത്തിന്റെ ദൂരത്ത് മറഞ്ഞുപോയി.
പങ്കുവെക്കാനായി കരുതിയ മോഹം, പാതിവഴിയിൽ മിഴിനീരായി, വിധിയുടെ കൈകളിൽ തകർന്നുപോയൊരു വസന്തം മനസ്സിൽ വാടിക്കൊഴിഞ്ഞു.
എങ്കിലും ഉള്ളിൽ കെടാതെ നിൽക്കും, നന്മ നിറഞ്ഞൊരു പഴയ സ്മരണ, തിരികെ കിട്ടാത്ത പ്രണയത്തിനുള്ളിൽ, ത്യാഗത്തിന്റെ അർത്ഥം തെളിഞ്ഞുനിൽക്കും.
ജീ ആർ കവിയൂർ
19 10 2026
( തിരുവല്ല, കവിയൂർ)
Comments