സ്വാഗതംബാലകവിത
സ്വാഗതം
ബാലകവിത
പൂവുകൾ ചിരിച്ചൂ, പൂമ്പാറ്റയാടീ,
പുലരിയിൽ പൊൻവെയിൽ വന്നൂ,
കുഞ്ഞിക്കിളികൾ ചിറകുകൾ വീശി,
കൂകിക്കൂകി പാട്ടുകൾ പാടീ!
മുറ്റത്തെ മാവിൽ കുയിലമ്മ പാടീ,
മരച്ചില്ലയാകെ താളം,
തുള്ളിത്തുളുമ്പും കുഞ്ഞിക്കാറ്റേ,
തൂകൂ നീ പൂമണം മേളം!
മഞ്ഞുതുള്ളികൾ മുത്തായി തിളങ്ങി,
മുല്ലപ്പൂ പുഞ്ചിരി തൂകി,
പച്ചിലക്കൈകൾ വീശി വീശി,
പുതുനാളിനെ വരവേറ്റു!
കുഞ്ഞുങ്ങളെല്ലാം കൈകൾ കൊട്ടാം,
കൂട്ടായി പാട്ടുകൾ പാടാം,
സ്നേഹപ്പൂക്കൾ ചൂടി നമുക്കായ്,
സന്തോഷനാളിനെ വരവേൽക്കാം!
ജീ ആർ കവിയൂർ
23 10 2026
( തിരുവല്ല, കവിയൂർ)
Comments