സ്നേഹം വിൽപ്പനച്ചരക്കായി
സ്നേഹം വിൽപ്പനച്ചരക്കായി
വെറുപ്പിൻ ചന്തയിൽ സ്നേഹം വില കുറഞ്ഞു പോയല്ലോ
സ്വന്തക്കാർ തന്ന മുറിവിൽ ഹൃദയം പിടഞ്ഞല്ലോ
അന്യരുടെ കണ്ണിലും കണ്ണീർ നനവായി വീണല്ലോ
മനുഷ്യൻ മനുഷ്യനെ ഭയന്നു കഴിയുന്ന കാലമല്ലോ
കള്ളങ്ങൾ കേൾക്കാനിന്ന് ലോകം കൊതിക്കുന്നല്ലോ
സത്യം വിളിച്ചുപറഞ്ഞാൽ ശിക്ഷകൾ വന്നെത്തുന്നല്ലോ
നന്മയുടെ വഴികളിൽ മുള്ളുകൾ നിറയുന്നല്ലോ
നീതിയുടെ ശബ്ദങ്ങൾ മൗനത്തിൽ വീഴുന്നല്ലോ
പേരുകൊണ്ട് മനുഷ്യർ വലിയവരായിത്തീർന്നല്ലോ
ഹൃദയത്തിലെ നന്മയെ മറന്നുപോയി നിന്നല്ലോ
സ്വന്തം ലാഭത്തിനായി ബന്ധങ്ങൾ മുറിച്ചല്ലോ
സ്നേഹത്തിൻ വിലയറിയാതെ കണ്ണീരും പൊഴിച്ചല്ലോ
പണവും പദവിയും മായുന്ന നിഴലുകളല്ലോ
ജീവിതയാത്രയിൽ കൂടെ വരാത്തവയല്ലോ
കരുണയുള്ളൊരു മനസ്സാണ് യഥാർത്ഥ സമ്പത്തല്ലോ
സ്നേഹം പകരുന്ന ഹൃദയമേ ലോകത്തിൻ വെളിച്ചമല്ലോ
ജീ ആർ കവിയൂർ
28 10 2026
( തിരുവല്ല, കവിയൂർ)
Comments