സ്വഭാവം ചരിത്രമെഴുതും
സ്വഭാവം ചരിത്രമെഴുതും
സ്വഭാവത്തെ തോൽപ്പിക്കാൻ കഴിയാത്ത നേരം
പേരിനെ തകർക്കാൻ പടരും അപവാദം
സത്യത്തെ മൂടാൻ നുണകൾ പറഞ്ഞാലും
കാലം തെളിയിക്കും നീതിയുടെ ഭാവം.
നന്മയെ തോൽപ്പിക്കാൻ നോക്കുന്ന കണ്ണുകൾ
വീഴ്ചയെ കാത്തിരിക്കും ചിലരുടെ ഉള്ളുകൾ
കുറ്റക്കാരനാക്കാൻ കഥകൾ മെനഞ്ഞാലും
നേരിന്റെ വെളിച്ചം മങ്ങുകയില്ലൊരുനാളും.
എല്ലാവർക്കും മുന്നിൽ മറുപടി വേണ്ട
നുണകൾക്കു പിന്നാലെ ജീവിതം വേണ്ട
മൗനത്തെ കൂട്ടായി മുന്നോട്ട് നീങ്ങൂ
കാലത്തിന്റെ വിധിക്കായ് കാത്തുനിൽക്കൂ.
പദവിയും പേരും മാഞ്ഞുപോയാലും
പകയുടെ വാക്കുകൾ മുറിവേൽപ്പിച്ചാലും
സ്വഭാവത്തിൻ നന്മ മരിക്കുകയില്ല
ചരിത്രം സത്യത്തെ മറക്കുകയില്ല.
ജീ ആർ കവിയൂർ
25 10 2026
( തിരുവല്ല, കവിയൂർ)
Comments