പാടും പുഴ(കുട്ടികൾക്കായുള്ള താളമാർന്ന പാട്ട്)

പാടും പുഴ
(കുട്ടികൾക്കായുള്ള താളമാർന്ന പാട്ട്)
പുഴയേ പുഴയേ പാടിപ്പോയ്, പൂമരം പൂത്തു ചിരിച്ചുപോയ്, ഓളങ്ങൾ തുള്ളിക്കളിച്ചുപോയ്, ഓമന മീനുകൾ നീന്തിപ്പോയ്!

കുന്നിൻ മടിയിൽ നിന്നോടി, കാട്ടുപൂവിനെ തൊട്ടോടി, കിളികളുടെ പാട്ടും കേട്ടോടി, കതിരോൻ പൊന്നിൽ മിന്നിയോടി!

തുള്ളിത്തുളുമ്പും നീരാട്ടം, തുമ്പികൾ ചൂടും പൂമാല്യം, കരയിലെ കുഞ്ഞുങ്ങൾ കൈകൊട്ടി, കളകളമോടെ പാട്ടുപാടി!

പാടങ്ങൾ പൂത്തു വിളയട്ടെ, പൂമ്പാറ്റകൾ പറന്നിടട്ടെ, പുഴയെ നമുക്കു കാത്തീടാം, പുഞ്ചിരിനാടായ് മാറ്റീടാം!

രചന: ജീ ആർ കവിയൂർ
16 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം