ജീവിതമെന്ന വാടകവീട്
ജീവിതമെന്ന വാടകവീട്
പല്ലവി
ജീവിതം വാടകവീടല്ലോ, ഒരുനാൾ മാറണം മരണത്തിൻ വിളി വരുമ്പോൾ പടിയിറങ്ങണം എത്രനാൾ ഇവിടെ വാണാലും മടങ്ങിപ്പോകണം വിധിയെന്ന വഴിയിലൂടെ നാം നടന്നീടണം
അനുപല്ലവി
കൂടിയ സമ്പാദ്യമെല്ലാം ഇവിടെ വിട്ടുപോകും കൂട്ടിനായി വന്നവരെല്ലാം പിരിഞ്ഞുപോകും കണ്ട സ്വപ്നം പൂവണിയാതെ മാഞ്ഞുപോയിടും കാലമെന്ന നദിയിലൂടെ ജീവൻ ഒഴുകിടും
ചരണം 1
മണ്ണുകൊണ്ടു തീർത്ത മേനി മണ്ണിൽ ചേരും മനസ്സിലേറ്റ മോഹമെല്ലാം കാറ്റിൽ ചേരും പൊന്നും പണവും പദവിയുമൊന്നും കൂടെ വരില്ല പുണ്യം ചെയ്ത നന്മ മാത്രം മാഞ്ഞുപോകില്ല
ചരണം 2
സ്നേഹമെന്ന ദീപം കൊളുത്തി വഴിനടക്കാം സങ്കടത്തിൽ വീണവർക്കു കൈകൊടുക്കാം വൈരമെല്ലാം മറന്നുകൊണ്ടു മാപ്പുനൽകാം വന്നപോലെ ഈ ഭൂമിയിൽ നന്മ വിതയ്ക്കാം
ജീ ആർ കവിയൂർ
25 10 2026
( തിരുവല്ല, കവിയൂർ)
Comments