കയ്പ്പിന്റെ സ്വഭാവം

കയ്പ്പിന്റെ സ്വഭാവം
വേപ്പില തേൻ പുരട്ടിയാലും
കയ്പ്പിൻ രുചി മാറുകയില്ല,
ചിലരുടെ ഉള്ളിലെ സ്വഭാവം
എത്ര സ്നേഹം നൽകിയാലും മാറുകയില്ല.

സ്നേഹവും ബഹുമാനവും നൽകി
സ്വന്തമെന്നു ചേർത്തുനിർത്തിയാലും,
നന്മകൾ മാത്രം ചെയ്തുകൊടുത്താൽ
നന്ദിയുടെ പൂക്കൾ വിരിയണമെന്നില്ല.

നമ്മുടെ നന്മ തിരിച്ചറിയാതെ
നൊമ്പരങ്ങൾ സമ്മാനിച്ചിടും,
നമ്മുടെ സ്നേഹം മുതലെടുത്ത്
സ്വന്തം തനിനിറം കാട്ടിയിടും.

എല്ലാവരും മാറുമെന്ന മോഹം
മനസ്സിൽ നാം വളർത്തിടേണ്ട,
നന്മകൾ നൽകി മുന്നേറുക നാം
സ്വന്തം മനസ്സിൻ നന്മ കൈവിടാതെ.

ജീ ആർ കവിയൂർ 
24 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം