ജന്മാന്തരങ്ങൾക്കുമപ്പുറം( ഗാനം )

ജന്മാന്തരങ്ങൾക്കുമപ്പുറം
( ഗാനം )
ജന്മാന്തരങ്ങൾക്കുമപ്പുറം
അനുരാഗപ്പൂക്കൾ വിരിയും
കല്ലോലിനിയിൽ മിഴിമുനയേറ്റ്
അറിയാതെ നിന്നുപോയി...

നിലാമഴയിൽ നനഞ്ഞു
നിഴലുകൾ നീണ്ടുനിന്നു
നിദ്രയകലും യാമങ്ങളിൽ
കാലൊച്ച കാതിൽ വീണു...

മഞ്ഞുതൂവും പുലരിയിൽ
മൗനം പോലും പാട്ടായി
മറന്നുപോയൊരു ജന്മത്തിൻ
ഓർമകൾ പൂത്തുലഞ്ഞു...

അറിയാത്തൊരു ബന്ധം
ഹൃദയത്തിൽ തൊട്ടുണർത്തി
അകലെയെങ്ങോ നീയെങ്കിലും
അരികത്തായി തോന്നി...

കാലമെന്ന നദിയിലൂടെ
കരയില്ലാതെ ഒഴുകുമ്പോൾ
കാണാക്കനവിൻ തീരത്ത്
കാത്തുനിൽക്കും പ്രണയം...

യുഗങ്ങൾ കൊഴിഞ്ഞാലും
ഉയിരിൽ നീയൊരു ഗാനം
വിധികൾ മാറിമറിഞ്ഞാലും
നാം ഒന്നായ് ചേരും...

രചന: ജി ആർ കവിയൂർ
20 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം