സ്വന്തം ഹൃദയവേദന ( ഗാനം)
സ്വന്തം ഹൃദയവേദന ( ഗാനം)
എൻ്റേതെന്നു കരുതിയവർ അകന്നുപോയതെന്തേ,
ആരെയും നോവിക്കാത്ത ഞാൻ തകർന്നുപോയതെന്തേ,
അല്ലയോ ജഗദീശ്വരാ, ആശ്വാസം പകരൂ,
തളർന്നുപോയ ഹൃദയത്തിൽ സമാധാനം നിറയ്ക്കൂ.
കണ്ണുനീരായ് ഒഴുകുന്നതും സ്വന്തബന്ധമല്ലേ,
കൈപിടിച്ചു നടന്നവരും കൈവിട്ടവരല്ലേ,
കൂട്ടായെന്നും കരുതിയവർ കൂരമ്പെയ്തതെന്തേ,
കൂടണഞ്ഞ എൻ സ്വപ്നങ്ങൾ ചിതറിപ്പോയതെന്തേ.
പൂക്കളെന്നു കരുതിയതിൽ മുള്ളുകളുണ്ടായി,
പുഞ്ചിരിച്ച മുഖങ്ങൾ പോലും മൗനമായ് മാറി,
വിശ്വസിച്ച മനസ്സിനുള്ളിൽ മുറിവുകൾ നിറഞ്ഞു,
വിളിക്കാതെ വന്ന ദുഃഖം കൂട്ടിനായ് നിന്നു.
ഇരുളിലും നിൻ കരുണയിൽ വെളിച്ചം തിരയുന്നു,
ഇടറുന്ന എൻ ചുവടുകൾ താങ്ങുവാൻ പ്രാർത്ഥിക്കുന്നു,
നഷ്ടങ്ങൾക്കപ്പുറമൊരു പുലരിയുണ്ടാകട്ടെ,
നാഥാ, നിൻ സ്നേഹത്തിൽ എൻ മനമുറങ്ങട്ടെ.
ജീ ആർ കവിയൂർ
26 10 2026
( തിരുവല്ല, കവിയൂർ)
Comments