അഷ്ടമി നാളിൽ

അഷ്ടമി നാളിൽ

അഷ്ടമി നാളിൽ അമ്മേ ശരണം
അംബികേ ദേവീ കാത്തിടേണമേ

അഷ്ടമി നാളിൽ അമ്മയുടെ
ഇഷ്ടങ്ങൾ അറിഞ്ഞു ഭക്തിയോടെ
തുടിതാളമുയർന്നു നട തുറക്കും
മനസ്സിൽ പ്രകാശം നിറഞ്ഞുണരും

അഷ്ടമി നാളിൽ അമ്മേ ശരണം
അംബികേ ദേവീ കാത്തിടേണമേ

മഹിഷാസുരമർദ്ദിനി കാരുണ്യമേ
മനസ്താപങ്ങൾ മാറ്റും തമ്പുരാട്ടി
ത്രിശൂലമേന്തിയ ശക്തിസ്വരൂപിണീ
തിരുനടയിൽ തൊഴുന്നു ഭക്തിയോടെ

വിദ്യയും വിജയവും നൽകുമമ്മേ
ഹൃദയത്തിൻ ഇരുളകറ്റുമമ്മേ
ചരണങ്ങളിൽ വീണു തൊഴുന്ന നേരം
കരയുന്ന മനസ്സുകൾക്കഭയമേകും

അഷ്ടമി നാളിൽ അമ്മേ ശരണം
അംബികേ ദേവീ കാത്തിടേണമേ

കാവലായ് കൂടെയുണ്ടാകുമമ്മേ
കനിവോടെ കൈപിടിച്ചുയർത്തുമമ്മേ
അഷ്ടമി നാളിൻ പുണ്യം നിറയുമ്പോൾ
അമ്മതൻ തിരുനാമം ജപിച്ചിടുന്നു

അഷ്ടമി നാളിൽ അമ്മേ ശരണം
അംബികേ ദേവീ കാത്തിടേണമേ

രചന: ജീ ആർ കവിയൂർ
18 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം