നീയാണ് എന്നിൽ
നീയാണ് എന്നിൽ
നീയാണ് എന്നിൽ,
തീയാണ് ഉള്ളിൽ,
തിരയും തീരവും,
കളിയും ചിരിയും,
നിറയും പ്രപഞ്ചം
നീയെന്ന ഭാവം.
മിഴിയിൽ നിലാവായ്,
മനസ്സിൽ കനലായ്,
മൗനത്തിൻ ചുണ്ടിൽ
മധുരമായ് നീ...
കാറ്റിന്റെ കൈയിൽ
കവിതയായ് നീ,
കാതോരം വന്നു
കിനാവായ് നീ...
നീയില്ലാ നേരം
നിഴലിന്റെ ദുഃഖം,
നീയുള്ള നേരം
നിറവിന്റെ സ്വർഗം.
എന്നിലെ എന്നെ
അറിയുന്ന നീയേ,
എന്നെന്നും എന്നിൽ
നിറയുന്ന നീയേ...
രചന: ജീ ആർ കവിയൂർ
14-10-2026
(തിരുവല്ല, കവിയൂർ)
Comments