മണ്ണിനോടും ചങ്ങാത്തം
മണ്ണിനോടും ചങ്ങാത്തം
മണ്ണിനോടും ചങ്ങാത്തം, മനുഷ്യരോടു സ്നേഹം,
മുറിവേൽക്കാതിരിക്കാൻ വാക്കുകളിൽ കരുതൽ,
ആൾക്കൂട്ടത്തിൽ വേറിട്ടൊരു വ്യക്തിത്വം കാത്ത്,
അറിവിൻ നിറവോടെ മുന്നേറുക നീ.
യൗവനത്തിൻ ആവേശം വഴിതെറ്റാതിരിക്കട്ടെ,
വാർധക്യത്തിൻ നാളുകൾ മറക്കാതിരിക്കട്ടെ,
കൈകോർക്കാൻ കഴിയില്ല ലോകമുള്ളവരോടും,
കൈവിടാതിരിക്കണം നന്മയുള്ള ഭാഷ.
കോപത്തിൻ തീനാളം ഉള്ളിൽ പടരുമ്പോൾ,
ക്ഷമയെന്ന തണലിൽ മനസ്സിനെ നിർത്തൂ,
മറ്റുള്ളവരുടെ വേദന തിരിച്ചറിയാൻ പഠിക്കൂ,
മാനവികതയോടെ ഓരോ ദിനവും ജീവിക്കൂ.
നേടിയതെല്ലാം ഇവിടെ ശേഷിക്കില്ലൊരുനാൾ,
നൽകിയ സ്നേഹം മാത്രം മായാതെ നിൽക്കും,
കാലം കടന്നാലും നല്ലൊരു പേരിനായ്,
കരുണ നിറച്ചൊരു ജീവിതം നയിക്കൂ.
ജീ ആർ കവിയൂർ
23 10 2026
( തിരുവല്ല, കവിയൂർ)
Comments