മൗനത്തിലെ മുറിവുകൾ

മൗനത്തിലെ മുറിവുകൾ
മനസ്സിലെ നോവുകൾ ആരോടും ചൊല്ലിയില്ല, മറച്ചുവെച്ച വേദനയ്ക്കൊരു മരുന്നും കണ്ടില്ല, കണ്ണീരിൻ കഥകൾ ആരുമൊന്നു കേട്ടില്ല, കണ്ണുള്ള ലോകത്തും എന്നെ ആരും കണ്ടില്ല.

നിശയുടെ നെഞ്ചിൽ ഞാൻ നൊമ്പരം തീർത്തു, നിലാവിന്റെ മുന്നിൽ നെടുവീർപ്പു പെയ്തു, ഉറക്കത്തെ തേടി മിഴികളടച്ചിട്ടും, ഉണരാത്ത സ്വപ്നങ്ങൾ നെഞ്ചിൽ നിറഞ്ഞു.

പിരിഞ്ഞുപോയൊരു സ്നേഹം തണലായ് നിന്നു, പറയാത്ത വാക്കുകൾ ഉള്ളിൽ വിങ്ങി, പൂത്തുനിന്ന മോഹങ്ങൾ മണ്ണിൽ വീണു, പുഞ്ചിരിയുടെ പിന്നിൽ കണ്ണീർ നിറഞ്ഞു.

പുലരിയുടെ കാറ്റിൽ പ്രതീക്ഷ തേടി, പുതിയൊരു നാളിൻ വെളിച്ചം കാത്ത്, തകർന്നൊരു ഹൃദയം താളം വീണ്ടെടുത്ത്, തനിച്ചായ ജീവിതം മുന്നോട്ടു നീങ്ങി.


ജീ ആർ കവിയൂർ 
25 10 2026
( തിരുവല്ല, കവിയൂർ)


Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം