കനവിൽ വിരിഞ്ഞ കവിത

കനവിൽ വിരിഞ്ഞ കവിത 

കാണാതെ കണ്ടു കനവിലെ 
കാഴ്ചയാകും കന്നി നാലാ
കരളിൽ വിരിയും കന്മദ പൂവിൽ 
കരിവണ്ട് പോലെ അക്ഷരങ്ങൾ 

കണ്ണിണകളിലും തിളങ്ങി
കിളി മൊഴിയായ് ചുണ്ടിലും
കുയിൽ പാട്ടിലെ മധുരിമയായ്
കവിതയായ് വിരൽ തുമ്പിലും

മഴത്തുള്ളികളിൽ നനഞ്ഞു
മണിമുത്തു പോലെ 
മിന്നി തിളങ്ങിയില ചാർത്തിൽ
മറക്കാനാവാതെ കുളിരായി
മനസ്സിൽ പതിഞ്ഞ ഓർമ്മയായ്

നീലാകാശം തഴുകുമ്പോൾ
നീ വന്നുചേരും ഹൃദയത്തിൽ
ഒരു ശ്വസനം പോലെ തഴുകി
സ്വപ്നങ്ങൾക്ക് താളമികവ്..

ജീ ആർ കവിയൂർ
27 07 2025 


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “