ഏകാന്തതയുടെ സുഗന്ധം

ഏകാന്തതയുടെ സുഗന്ധം


നിന്നിൽ പൂക്കും അനുരാഗ ഭാവം
എന്നിലൊരു വസന്തമായി പടരുന്നു
മനസ്സിലായ് ആയിരം മണം പകരും
മൊഴി മലരാകുന്നുവല്ലോ നിത്യം ദൃതം

ഏകാന്തതയുടെ മൗനതീരങ്ങളിൽ
മൃദു സ്പർശങ്ങളാൽ സ്വപനാടനം
നിഴൽപോലെ നിന്നെ പിന്തുടരുന്ന
നിമിഷങ്ങൾ പൂക്കളാകുന്നു ഹൃദയം

നീ ചിരിച്ചാൽ പകലായ് തെളിയുന്നു
നീ നൊന്താൽ മഴയായ് ഒഴുകുന്നു
ഒരു സാന്നിധ്യം പോരെ – ഞാനെന്നിൽ മാത്രം
നിനക്ക് വേണ്ടി മുഴുവൻ മറയുന്നു

ചക്രവാളത്തിന് അപ്പുറവും
ആത്മാവിലായിരം സുഗന്ധം പൊഴിക്കും താളം
ഈ പ്രണയഗാനം നീയല്ലയോ
നിശാവേളകളിൽ ജ്വലിക്കുന്ന ദീപം

ജീ ആർ കവിയൂർ
29 07 2025

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “