ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി – ഭാഗം 5
ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി – ഭാഗം 5
ബാലി കാട്ടുന്ന വീരത്വത്തിൽ
അഹംഭാവം മുളച്ചു നിന്നു,
ശക്തിയും ജ്ഞാനവും കൂടെയുണ്ടെങ്കിലും
ധർമ്മമില്ലെങ്കിൽ നാശം ഉറപ്പാണു.
വിശ്വാമിത്രൻ ഒന്നു നിലകൊള്ളുന്നു,
ക്ഷമയുടെ രൂപത്തിൽ മൗനമായി,
യുദ്ധത്തിന്റെ പാതയിൽ പോലും
മനസ്സിൽ സമത്വം പുലരുന്നു.
വിഭീഷണൻ നോക്കുന്നു ഉൾക്കണ്ണോടെ,
രാവണൻ കൂട്ടായിരുന്നിട്ടും,
ധർമ്മമുള്ള വഴിയേ നടന്നു,
ന്യായത്തിനുവേണ്ടി വഴികാട്ടിയവൻ.
ലവയും കുശനും വേദങ്ങൾ പോലെ
ശ്രദ്ധപൂർവം നാദം പകർന്നു,
രാമായണത്തിന്റെ തീരങ്ങളിൽ
പുതിയ തലമുറയായി വിരിഞ്ഞു.
അച്ഛനും മക്കളുമൊത്തു ചേർന്ന്
സത്യം കണ്ടെത്തിയ കഥയെന്നാണിത്,
നാം മുഴുവനാവേണ്ട ഒരു ഓർമയാണ്
രാമായണമെന്ന ആവിഷ്ക്കാര സത്യം!
ജീ ആർ കവിയൂർ
18 07 2025
Comments