ഉദിച്ചൂയരും സൂര്യ കിരണങ്ങളാൽ

ഉദിച്ചൂയരും സൂര്യ കിരണങ്ങളാൽ 
തിളങ്ങും 
ഊഴിയിൽ ആനന്ദം നൽകും ദർശന പുണ്യം
ഉദയനാ പുരംക്ഷേത്രം പളനിക്ക് തുല്യം
ഉന്മേഷം പകരും ദിവ്യ തേജസ്സാം സുബ്രഹ്മണ്യം സ്വാമി വാഴുമിടം 

വൈക്കത്തപ്പനെ കണ്ട് വണങ്ങുന്നവർ 
വൈകാതെ ഉദയനാപുരത്ത് ദർശനം നടത്തുകിലെ പൂർണമാവു അനുഗ്രഹം
ശ്രീ ശിവശങ്കരൻ്റെയും ശ്രീ മുരുകൻ്റെയും

ഉദിച്ചൂയരും സൂര്യ കിരണങ്ങളാൽ 
തിളങ്ങും 
ഉന്മേഷം പകരും ദിവ്യ തേജസ്സാം സുബ്രഹ്മണ്യം സ്വാമി വാഴുമിടം 


പണ്ട് ചേര രാജാവ് ദേവിക്കായ് 
പണിത അമ്പലത്തിൽ ബാല മുരുകനെ
കുടിയിരുത്തിയ കഥ ഏറെ പ്രസിദ്ധം
വൃശ്ചികമാസത്തിലെ അഷ്ടമിക്കിവിടെ ഉത്സവം 
ഉദിച്ചൂയരും സൂര്യ കിരണങ്ങളാൽ 
തിളങ്ങും 
ഉന്മേഷം പകരും ദിവ്യ തേജസ്സാം സുബ്രഹ്മണ്യം സ്വാമി വാഴുമിടം 

ജീ ആർ കവിയൂർ
13 07 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “