എഴുതാൻ ... ( ലളിത ഗാനം)
എഴുതാൻ ... ( ലളിത ഗാനം)
എഴുതാൻ തുനിഞ്ഞ വരികൾ
ഏതോ രാഗത്തിൽ മൂളി വന്നു
തെന്നൽ തൊട്ടകന്നു
തണൽ വിരിച്ചു ഓർമ്മകൾ
നിലാവിൻ പുഞ്ചിരിയിൽ മയങ്ങി
നിന്ന നേരം അറിയാതെ നിൻ
നേർത്ത നിഴലിനായി കൊതിച്ചൊരു കാലം
നിദ്രയിലും വന്നു നിറഞ്ഞു നീ
രാക്കിളികൾ മെല്ലെ കഥ പറഞ്ഞു
രാഗാർദ്രമായി മനം തേങ്ങി
രാവോ പകലോ അറിഞ്ഞതില്ല
രജിത സഞ്ചിതമായി ജനങ്ങളൊക്കെ
ജീ ആർ കവിയൂർ
09 07 2025
Comments