ഏകാന്ത ചിന്തകൾ - 247
ഏകാന്ത ചിന്തകൾ - 247
ലളിതമായ ജീവിതം, സന്തോഷകരമായ ഹൃദയം
തോൽപ്പിക്കാൻ ഒരിക്കലും ശ്രമിക്കേണ്ട,
ഉയർത്താൻ കൈ നീട്ടുക സ്നേഹമേറെയായ്,
ഒരു പുഞ്ചിരി — വിലമതിക്കാനാകാത്ത കൊടുമുടി.
മറ്റുള്ളവരെ തള്ളി നേട്ടം തേടണ്ട,
വഴിയാകട്ടെ കരുണയുടെ നിലാവഴി,
ദയയൊടെ നാം സന്ധിക്കുന്ന ദൂരം ദിവ്യമായിരിക്കും.
വേദനയിലായ ഹൃദയത്തിൽ ചിരിയോർക്കരുത്,
മഴപെയ്യുന്ന പോലെ ചിരിക്കുക ചേർത്തു നിന്ന ഹൃദയങ്ങളോടെ,
സ്നേഹത്തിന് ചേലുള്ള കിരണം പോലെ ആ ചിരി നിറയട്ടെ.
പ്രകാശം പങ്കിടൂ, പിൻതുടരണ്ട പ്രശസ്തിയുടെ നിഴൽ,
ഓരോ ആത്മാവും തുല്യമാണ് ഈ യാത്രയിൽ,
അഹം വിടുമ്പോൾ സമാധാനം പൂക്കും ഹൃദയങ്ങളിൽ.
ജീ ആർ കവിയൂർ
24 07 2025
Comments