ശ്രീവല്ലഭ നാരായണാ
നീരദ നയന മോഹന രൂപ
നാരദാതി പൂജിതനെ, നാരായണ..!!
നിത്യം നിൻ നാമമത്രയും
നാവിലുദിക്കണേ, ശ്രീവല്ലഭ നാരായണ..!!
നന്മനിറഞ്ഞ നിൻ അപദനങ്ങളൊക്കെ
നേർവഴിക്ക് ചൊല്ലി ഭജിക്കുവാൻ
ഹൃദയവേദിയിൽ ഭക്തിയും വെളിച്ചവുമായ്
ഹരിശരണം പാടുന്നു ഞാൻ ശ്രീവല്ലഭ നാരായണ..!
നീ ഇല്ലാതെ മറ്റെന്ത് ജീവിതം?
നിന്‍ കൃപയില്ലേൻ നിഴലില്ല ഹരി
നാമസ്മരണയിൽ ശാന്തിയുമരുളണേ ..!
ശ്രീവല്ലഭ നാരായണാ, ഹരേ നാരായണാ
ജീ ആർ കവിയൂർ
28 07 2025
Comments