കാലം വരച്ചിട്ട ചിത്രം

കാലം വരച്ചിട്ട ചിത്രം


അപ്പൻ മൂപ്പൻ ആകുമ്പോൾ
അപ്പൂപ്പൻ ആവുകയും
അമ്മ ഊമയാകുമ്പോൾ 
അമ്മൂമ്മയും പിന്നെ
അമ്മയും അച്ഛനും ആകുമ്പോൾ
മക്കളുടെ സന്തോഷം പറയണോ

ജീവിതത്തിൻ കൈപ്പ് അറിയുമ്പോൾ
ഓർക്കുന്നു മെല്ലെ ആദ്യത്തെ 
ഇരുപത്തി അഞ്ച് വർഷം കുതിരയായ് ഓടി നടന്നു
പിന്നീട് അൻപതുവരേ ഭാരം ചുമന്ന് കഴുതയായ് കിതച്ചുംപിന്നെ ഇരുപത്തി അഞ്ച് വർഷം കാവൽ നായായും
പിന്നീട് ഉള്ള വർഷങ്ങൾ മൂളിയിരുന്നും 
നിരങ്ങിയും കൂമനായി മാറുന്നതിനിടയിൽ
കണ്ണടച്ച് പഞ്ചഭൂതങ്ങളിലേക്ക് മടങ്ങുന്നുവല്ലോ കാലം വരച്ചിട്ട ചിത്രം

ജീ ആർ കവിയൂർ
01 07 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ