ഏകാന്ത ചിന്തകൾ - 244
ഏകാന്ത ചിന്തകൾ - 244
പ്രതീക്ഷയുടെ പ്രഭയിൽ
നിശ്ശബ്ദതയിൽ ദൈവം പൂക്കുന്ന പ്രാർത്ഥനയായ് നിൽക്കുന്നു,
അദൃശമായ കൈകളാൽ വിധിയുടെ വഴി തിരുത്തുന്നു.
പ്രതീക്ഷയുടെ വിളക്കേന്തി കനലായി നാം നയപ്പെടുന്നു,
കണ്ണുകൾ കാണാതിരുന്നാലും നേരം തെളിയുന്നു.
പ്രണയം ഒപ്പം താമസിക്കുന്നതല്ല — ജീവിക്കാൻ വേണ്ടത് ഒരാളാണ്,
സ്വരം കൂടാതെ നിലാവിൽ പാടുന്നത് അതിന്റെ സംഗീതം.
ക്ഷമയുടെ കാതിൽ താളമിട്ടു ഹൃദയം തുറക്കുന്നൊരു കാവ്യമാണ്,
ശബ്ദമില്ലായ്മയിൽ പോലും ദൈവം ഉറങ്ങി കിടക്കുന്നതല്ല.
തണലിൽ വിരിയുന്ന പുഷ്പങ്ങൾ പോലെ ചിലർ,
പകൽകണ്ണീരിന്റെ നടുവിൽ പുഞ്ചിരിയാകുന്നവർ ചിലർ.
മാറ്റം മറ്റുള്ളവരിൽ കാണാൻ മുൻപ്, അതിനെ സ്വന്തം ഉള്ളിൽ വളർത്തുക,
പകലിനെ തേടി രാത്രിയും വിശ്രമം ഉപേക്ഷിക്കുന്നു.
ജീ ആർ കവിയൂർ
06 07 2025
Comments