ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി – ഭാഗം 2
ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി – ഭാഗം 2
രാമൻ മതിയായ രാജാവല്ല,
മാതാവിനു ശുദ്ധമനസ്സായ മകൻ,
പ്രജകൾക്കു രക്ഷയായ ധാർമ്മികൻ,
നേരിനുള്ള നിരന്തര പഥികൻ.
വാക്കുകൾ പാലിച്ച ശാസ്ത്രജ്ഞൻ,
വലിയ ത്യാഗം ചുമന്ന യുദ്ധജ്ഞൻ,
ഭാര്യയോടു നിഷ്ഠയാർന്ന ഭർത്താവ്,
ഭ്രാതാവിന് മാതൃകയായ അഗ്രജൻ.
ലക്ഷ്മണൻ്റെ ശുദ്ധസ്നേഹം
ഇന്നുമൊരഭായമാകുന്നു നമ്മൾക്കായ്,
ഭ്രാതൃത്വം അർത്ഥമാകുന്നൊരു
മൌനഗാഥയായ് തിരികെ വരുന്നു.
ഭക്തൻ ഹനുമാൻ പകരുന്നേൻ
ആത്മവിശ്വാസം, സേവാഭാവം,
വിശ്വാസം കൊണ്ടാണ് ഭൂമിയിൽ
ദൈവങ്ങൾ പ്രത്യക്ഷമാകുന്നതെന്നൊരു ഓർമ്മ!
ജീ ആർ കവിയൂർ
18 07 2025
Comments