ഏകാന്ത ചിന്തകൾ - 251

ഏകാന്ത ചിന്തകൾ - 251

ലോകം ഉറക്കുന്നു ശബ്ദങ്ങളുടെ മറയിൽ,
എല്ലാ വാക്കുകളും സത്യമല്ല ഗാഢമായ്.
സത്യം പലപ്പോഴും ശബ്ദത്തിലാഴുന്നു,
ബുദ്ധിമുട്ടില്ലാതെ നദിപോലെ ഒഴുകുന്നു ബുദ്ധി.

നിശബ്ദതയുടെ മൂല്യം അറിയുന്നവൻ,
പ്രതിവാദങ്ങളെല്ലാം ഏറ്റുപിടിക്കില്ല.
നൂറ് വഴി കാണിച്ചാലും നമ്മുക്ക്,
എല്ലാം വഴികൾ സത്യമാകില്ല ഒട്ടുമൊന്നും.

മിണ്ടാതിരിക്കാൻ കഴിയുന്നതാണ് ധൈര്യം,
മനസ്സിന്റെ പ്രകാശം ശാന്തതയിലിരിക്കും.
ഉണർന്നിരിക്കുന്നവൻ എല്ലാവരെയും കേൾക്കില്ല—
അറിയാനുള്ള കലയാണ് അവഗണിക്കാനുള്ള വിജ്ഞാനം.

ജീ ആർ കവിയൂർ
29 07 2025

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “