ഏകാന്ത ചിന്തകൾ - 241
ഏകാന്ത ചിന്തകൾ - 241
അപമാനം ആത്മാവിൽ പാടുകൾ കുറിയ്ക്കും,
മൗനം പലതും ഹൃദയത്തിൽ വിളിച്ചോതും.
തോൽവികൾ പുതിയ വെളിച്ചം കാണിക്കും,
വേദന അനന്തര വിജ്ഞാനം നലകും.
തണുത്ത നോട്ടം ഉൾക്കൊള്ളേണ്ട ശക്തി സൃഷ്ടിക്കും,
ഒറ്റയാത്ര ധൈര്യം വളർത്താൻ സഹായിക്കും.
കണ്ണീരും മറഞ്ഞ സത്യങ്ങൾ പുറത്തെടുത്തു കാണിക്കും,
പ്രതിസന്ധികൾ മനസ്സിൽ സഹനത്തിന്റെ ദീപം തെളിക്കും.
കഠിനസത്യം പാഠങ്ങളായി മാറും,
മുറിവുകൾ മായാത്ത ഓർമ്മകൾ പറയും.
പുസ്തകത്തിൽ നിന്ന് പഠിക്കാത്തതെല്ലാം ദുഖം പഠിപ്പിക്കും,
ജീവിതം തന്നെ ആധ്യാത്മിക ഗുരുവാകും.
ജീ ആർ കവിയൂർ
30 06 2025
Comments