കോടമഞ്ഞിലെ മൗനം ( ലളിത ഗാനം)

കോടമഞ്ഞിലെ മൗനം (ലളിത ഗാനം)

മനസ്സിൻ മാനത്ത് നിന്നും
മിഴിനീർ തുള്ളികൾ പെയ്‌ത്
മലരും കിളിയും കിനാവും
മുങ്ങുന്നു കോടമഞ്ഞിൽ

ചില നിമിഷങ്ങൾ പാറിനിഴലിൽ
ചിലത് പാതിരാക്കാറ്റിനു പിന്നിൽ
നീ പറയാതെ പോയ വാക്കുകൾ
മറയുന്നു ഈ മൂടൽ മഞ്ഞിൽ

വിരലിൽ വിരിഞ്ഞൊരു തുമ്പിയായും
മലരായ് നിൽക്കുന്നു നിശബ്ദമായി
ഹൃദയത്തിലുണ്ടായ താളമെന്നോ
വേറൊരു ഗാനമാവുന്നു സ്വയം

ജീ ആർ കവിയൂർ
14 07 2025

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “