വർണ്ണങ്ങളുടെ മാറ്റുരയ്ക്കൽ

വർണ്ണങ്ങളുടെ മാറ്റുരയ്ക്കൽ

വെളുപ്പിന് തലയണ, കറുപ്പിന് പിഴയാണോ?
നീതി നിറത്തിൽ പടർന്നോ, പുരാണങ്ങളിൽ തെറ്റുണ്ടോ?

രാമൻ നീലമേഘശ്യാമനാണ്, വൈകുണ്ഠനാം വേഷം,
രാവണൻ കറുപ്പ് കലർന്ന വെണ്മതൻ ദീപമോ ? 

ജന്മം നോക്കി വിധിക്കപ്പെടുമോ?
മണ്ണിന്റെ ചായലിൽ പാപം കണ്ടതാരൊ?

അയോധ്യാ ധർമ്മം, ലങ്കാ ദോഷം,
കാഴ്ചപ്പാടിൻ്റെ വിവേചനമോ?

കറുപ്പിൽ തെമ്മാടിത്തമുണ്ടോ?
വെളുപ്പിൽ ദൈവമിരിപ്പുണ്ടോ?

നിറം തർക്കമായപ്പോൾ
അളവുകോൽ നീതിക്കു 
വഴങ്ങാതെ സത്യം മറഞ്ഞുവോ?

നമ്മുടെ കണ്ണുകളിൽ പടർന്നത്,
ആ മനസ്സിലെ കറുപ്പല്ലേ?

പൗരാണിക ഭാവങ്ങളിൽ മറഞ്ഞതും
ഒരേ മനുഷ്യൻ എന്ന സത്യമല്ലേ?

ജീ ആർ കവിയൂർ
26 07 2025


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “