തെന്നൽ
തെന്നൽ
നിശ്ശബ്ദ മരങ്ങൾക്കിടയിലൂടെ
ഒരു മൃദുല മർമ്മരമായ് കാറ്റ്,
പ്രഭാതത്തിന്റെ തണുത്ത സ്പർശം
ആശ്വാസമായി തീരത്തേക്ക് പതിക്കുന്നു.
പുല്ലിന്റെ കനിവിൽ സ്നേഹഗന്ധം,
തിരമാലകളെ നയിക്കുന്നു നൃത്തത്തിലേക്ക്.
ഇലകളിൽ ഒഴുകുന്നു ഒരു പഴയ ഗാനമാകം,
സ്മൃതികളിൽ ശബ്ദമില്ലാ കീർത്തനം പോലെ.
വെളിച്ചം ചൊരിയുന്നു അതിന്റെ വഴിയിലൊപ്പം,
താഴ്‌വരകളിൽ സ്വപ്നങ്ങൾ വിരിയുന്നു.
കാണാത്ത വിരലുകൾ കൈവിരലുകൾ പോലെ തലോടി,
ഒരാശ്വാസമായി പിന്നെ മൂടിക്കൊള്ളുന്നു.
ജീ ആർ കവിയൂർ
18 07 2025
Comments