കർക്കടമാസത്തിലെ ഒരു ദൃശ്യം
കർക്കടമാസത്തിലെ ഒരു ദൃശ്യം
കർക്കടമെന്നത് ദുർകടമായ്
മർക്കടം പോലെ കുടഞ്ഞു മഴയും
മഴയിൻ മുഷ്ടിയിൽ വിറച്ചു മരം
പാടങ്ങൾ വിങ്ങി കടലായി മാറി
മഴയിൽ പൂക്കൾ തളർന്നു കൂമ്പി
നനഞ്ഞ കൊമ്പിൽ കിളികൾ വിറച്ചു
വാതിൽക്കലത്തെ വിളക്ക് പടര്‍ന്നു കത്തി
പാടത്ത് തവളകൾ കച്ചേരി നടത്തി
വിളവിന്റെ പ്രതീക്ഷ കനലായി കത്തി
മുത്തശ്ശി രാമായണ പാരായണം തുടങ്ങി
മനസ്സിൽ ഇരുണ്ട മേഘങ്ങൾ നിറഞ്ഞു
നോവിൻ വിശപ്പ് കാത്തിരുന്നു കർക്കടമാസം
ജീ ആർ കവിയൂർ
Comments