ഏകാന്ത ചിന്തകൾ - 246

ഏകാന്ത ചിന്തകൾ - 246

ഓരോ ചലനത്തിലും പ്രതീക്ഷ തിളങ്ങുന്നു,
ജീവിത പാതയിൽ പ്രകാശം വിതറുന്നു.
ലക്ഷ്യം മാത്രം ലക്ഷ്യമാക്കി,
ആവേശമെന്നിൽ നിറച്ചു നിർത്തി.

ഒരു ലക്ഷ്യം തെറ്റിയാൽ എന്ത്,
പുഞ്ചിരിയെ ഇല്ലാതാക്കില്ല അതൊന്ന്.
വീണ്ടും ഉയർന്ന് ഞാൻ നടന്നു പോവും,
സ്വപ്നങ്ങൾ തേടി കയറിയുയറും.

ഒരവസരം പോയതിൽ നീ കരയേണ്ട,
പുതിയ വിജയം നേരത്തിനായി തയ്യാറാവണം.
ധൈര്യവും മനസ്സിന് വിപുലതയും,
വിജയം വരും നിന്റെ പക്കൽ യാത്രയായി.

ജീ ആർ കവിയൂർ
23 07 2025


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “